ജില്ലാ ഹോമിയോ ആശുപത്രിയിൽ നവീകരിച്ച ഒപി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
1571929
Tuesday, July 1, 2025 7:21 AM IST
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ജില്ലാ ഹോമിയോ ആശുപത്രിയുടെ ഒപി ബ്ലോക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷരായ എം.ജെ. ജോമി, ആശ സനില്‍, അംഗങ്ങളായ ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീക്ക്, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. മേഴ്സി ഗോണ്‍സാല്‍വസ്, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി.പി. ജയകൃഷ്ണന്, ഡോ. കവിതാ മാത്യു, ബിജു ചൂളക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.