കളഞ്ഞുകിട്ടിയ സ്വർണ മോതിരം തിരികെ നൽകി വിജയകുമാരി മാതൃകയായി
1571923
Tuesday, July 1, 2025 7:21 AM IST
പറവൂർ: നഷ്ടപ്പെട്ട സ്വർണ മോതിരം ശുചീകരണ തൊഴിലാളിയുടെ സത്യസന്ധത മൂലം തിരികെ കിട്ടി. പഴയ കെഎസ്ആർടിസി സ്റ്റാൻഡിലെ കെആർ വിജയൻ ഷോപ്പിംഗ് കോംപ്ലക്സിൽ വച്ച് കഴിഞ്ഞ ദിവസമാണ് മുത്തൂറ്റ് ബാങ്കിലെ ജീവനക്കാരി ടിന്റുമോളുടെ അരപ്പവൻ തൂക്കം വരുന്ന സ്വർണ മോതിരം നഷ്ടമായത്. ഇന്നലെ രാവിലെ കോംപ്ലക്സിന്റെ പരിസരത്ത് വൃത്തിയാക്കാനെത്തിയ പറവൂർ നഗരസഭയിലെ ശുചീകരണ തൊഴിലാളി വിജയകുമാരിക്ക് മോതിരം കളഞ്ഞുകിട്ടി.
കോംപ്ലക്സിലെ സൂപ്പർ മാർക്കറ്റിൽ വിജയകുമാരി മോതിരം ഏൽപ്പിച്ചു. പിന്നീട് യഥാർഥ ഉടമസ്ഥയെ കണ്ടെത്തി നഗരസഭാ അധ്യക്ഷ ബീന ശശിധരൻ ടിന്റുമോൾക്ക് മോതിരം കൈമാറി. വിജയകുമാരിയെ നഗരസഭാധ്യക്ഷ പൊന്നാടയണിയിച്ച് ആദരിച്ചു.