ഇഞ്ചിപ്പാറയിൽ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകർന്നു
1571237
Sunday, June 29, 2025 4:39 AM IST
കോതമംഗലം: കവളങ്ങാട് ഇഞ്ചിപ്പാറയിൽ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകർന്നു. ഗൃഹനാഥനും മാതാവിനും പരിക്ക്. ഇഞ്ചിപ്പാറ മോളത്തുകുടി വർഗീസിന്റെ വീടാണ് ഇടിമിന്നലേറ്റു ഭാഗികമായി തകർന്നത്. വർഗീസിനും മാതാവ് അന്നമ്മയ്ക്കും നിസാര പരിക്കേറ്റു. ഇവർ താലൂക്കു ആശുപത്രിയിൽ ചികിത്സ തേടി.
മിന്നലിൽ വീടിന്റെ അടുക്കള ഭാഗത്തെ ഭിത്തിയുടെ സിമന്റെ ഇഷ്ടികകൾ തെറിച്ചുപോയി. വീടിന്റെ മുൻവശത്തെ കോൺക്രീറ്റ് തൂൺ ഭാഗികമായി തകർന്നു. വൈദ്യുതിബന്ധവും തകരാറിലായി. വീടിന് ബലക്ഷയവും ഉണ്ടായിട്ടുണ്ട്.