കൊ​ച്ചി: ഖാ​യ്ദ​യും റേ​ല​യും ഇ​ട​മു​റി​യാ​തെ പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളി​ല്‍ വാ​ദ്യ​സം​ഗീ​ത​ത്തി​ന്‍റെ അ​ല​ക​ള്‍ തീ​ര്‍​ത്ത് പ്ര​ദ്യു​മ്‌​ന ഉ​ദ​യ​രാ​ജ് ക​ര്‍​പൂ​രി​ന്‍റെ ത​ബ​ല സോ​ളോ വി​സ്മ​യ​മാ​യി. അ​ന്ത​രി​ച്ച ത​ബ​ല ആ​ചാ​ര്യ​ന്‍ പ​ണ്ഡി​റ്റ് എ​ന്‍. വെ​ങ്ക​ടേ​ഷ് നാ​യ​കി​ന്‍റെ 108-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ​രാ​വ​തി ഗോ​പാ​ല​കൃ​ഷ്ണ മ​ണ്ഡ​പ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി​യി​ലാ​ണ് 15കാ​ര​നാ​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി പ്ര​ദ്യു​മ്‌​ന കൊ​ച്ചി​യു​ടെ സം​ഗീ​ത മ​ന​സു​ക​ളെ കീ​ഴ​ട​ക്കി​യ​ത്.

"വാ​ദ്യ​സം​ഗീ​ത​ത്തി​ലെ അ​ദ്്ഭു​ത​ക്കു​ട്ടി' എ​ന്ന വി​ശേ​ഷ​ണ​മു​ള്ള പ്ര​ദ്യു​മ്‌​ന​യു​ടെ കൊ​ച്ചി​യി​ലെ ആ​ദ്യ അ​വ​ത​ര​ണം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. വെ​ങ്ക​ടേ​ഷ് നാ​യ​കി​ന്‍റെ ശി​ഷ്യ​നും പ്ര​ശ​സ്ത ത​ബ​ലി​സ്റ്റു​മാ​യ ഡീ​ന്‍ മോ​ഹ​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

വി​ഗ്നേ​ശ് ഭ​ഗ​വ​ത് (ഹാ​ര്‍​മോ​ണി​യം), ര​ഘു​രാ​ജ് ശേ​ട്ട് (മ​റാ​ട്ടി സം​ഗീ​തം), ശ്രു​തി ച​ന്ദ്ര​മോ​ഹ​ന്‍ (വോ​ക്ക​ല്‍), ബാ​ല​കൃ​ഷ്ണ ക​മ്മ​ത്ത് (മൃ​ദം​ഗം), ശി​വ​രാ​ജ് എ​സ്. ഭ​ട്ട് (ഹാ​ര്‍​മോ​ണി​യം), അ​ഭി​ലാ​ഷ് രാ​മ (വോ​ക്ക​ല്‍) സ​ന്ദീ​പ് (റി​ഥം), വി​ല്‍​സ​ണ്‍ (കീ​ബോ​ര്‍​ഡ്) എ​ന്നി​വ​രും സം​ഗീ​താ​വ​ത​ര​ണം ന​ട​ത്തി. പ്ര​ശ​സ്ത ത​ബ​ലി​സ്റ്റ് ഡോ. ​ഉ​ദ​യ​രാ​ജ് ക​ര്‍​പൂ​രി​ന്‍റെ മ​ക​നാ​ണ് ഒ​ന്പ​താം ​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ പ്ര​ദ്യു​മ്‌​ന.