നെടുങ്ങാട് മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും വ്യാപകം
1571222
Sunday, June 29, 2025 4:28 AM IST
വൈപ്പിൻ : നെടുങ്ങാട് ബോട്ട് ജെട്ടിയിലും, പള്ളിപ്പാലത്തിന് സമീപത്തും, രാവും പകലും ലഹരി വിൽപ്പനയും ഉപയോഗവും വ്യാപക മെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
വൈപ്പിൻ മേഖലയ്ക്ക് പുറത്തുനിന്നും ഉള്ള നിരവധി ആളുകൾ നെടുങ്ങാടു പ്രദേശത്ത് തമ്പടിച്ചാണ് ലഹരി സേവയും വിൽപ്പനയും നടത്തുന്നത്. പ്രദേശവാസികൾ നിരവധി പ്രാവശ്യം പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
എക്സൈസ്-പോലീസ് ഉദ്യോഗസ്ഥർ രാത്രിയിലും പകലും പട്രോളിംഗ് നടത്തണമെന്ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഗസ്റ്റിൻ മണ്ടോത്ത് ആവശ്യപ്പെട്ടു.