സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഫൊറോന പള്ളിയില്‍ തിരുനാൾ
1570977
Saturday, June 28, 2025 4:47 AM IST
ഇലഞ്ഞി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഫൊറോന പള്ളിയില്‍ വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ഇന്നും നാളെയുമായി ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പില്‍, സഹവികാരി ഫാ. ജോസഫ് ആലാനിക്കല്‍ എന്നിവര്‍ അറിയിച്ചു. ഫാ. ജോസഫ് ഇടത്തുംപറമ്പിൽ കൊടിയേറ്റി.
ഇന്ന് രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന, നൊവേന, ഏഴിന് ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന, വൈകിട്ട് അഞ്ചിന് തിരുനാള്‍ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, 7.30ന് സമാപനം.
നാളെ രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന, 8നും, 8.30നും ആഘോഷമായ വിശുദ്ധ കുര്‍ബാന, 10ന് തിരുനാള്‍ കുര്‍ബാന, സന്ദേശം, ലദീഞ്ഞ്- മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, പ്രദക്ഷിണം, ഉച്ചയ്ക്ക് ഒന്നിന് സമാപനാശീര്‍വാദം.