വെളിച്ചം പദ്ധതിയിൽ മൂന്ന് വീടുകൾ വൈദ്യുതീകരിച്ചു നൽകി
1571221
Sunday, June 29, 2025 4:28 AM IST
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീമും റോട്ടറി ക്ലബ്ബ് കൊച്ചിൻ എയർപോർട്ടും സംയുക്തമായി നടപ്പിലാക്കുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കാലടി പഞ്ചായത്തിലെ മൂന്നു വീടുകൾ വൈദ്യുതീകരിച്ചു.
വീടുകൾ വൈദ്യുതീകരിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി വിദ്യാർഥികളുടെ നേതൃത്വത്തിൽ വീടുകൾ വൈദ്യുതീകരിച്ചു നൽകുന്നതാണ് വെളിച്ചം പദ്ധതി.
സാങ്കേതിക വിദഗ്ധരുടെയും കോളജിലെ അധ്യാപകരുടെയും മേൽനോട്ടത്തിലാണ് വിദ്യാർഥികൾ വീടുകൾ വൈദ്യുതീകരിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിലും എൻഎസ്എസ് യൂണിറ്റും റോട്ടറി ക്ലബ്ബ് കൊച്ചിൻ എയർപോർട്ടുമായി ചേർന്ന് കൂടുതൽ വീടുകൾ വൈദ്യുതീകരിച്ചു നൽകും.
കോളജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിജോ ജോർജ്, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. സുനിൽ ജെ. ഇളംതട്ട് എന്നിവർ ആണ് നേതൃത്വം നൽകുന്നത്.