കെസിബിസി മദ്യവിരുദ്ധസമിതി : കൊച്ചി രൂപത ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
1570970
Saturday, June 28, 2025 4:46 AM IST
ഫോർട്ടുകൊച്ചി: കെസിബിസി മദ്യവിരുദ്ധസമിതി കൊച്ചി രൂപതയുടെ നേതൃത്വത്തിൻ ഫോർട്ട്കൊച്ചി മെത്രാസന മന്ദിരത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ടേറ്റർ ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.എക്സ്. ബോണി അധ്യക്ഷത വഹിച്ചു.
കൊച്ചി രൂപത ചാൻസലർ ഫാ. ജോണി പുതുക്കാട്ട്, രൂപത ഡയറക്ടർ ഫാ. ആന്റണി അറക്കൽ, പീറ്റർ റൂഫസ്, ജോബ് പുളിക്കിൽ, റാഫേൽ തടിത്തറ, എം.എസ്. ജൂഡ്സൻ, സിസ്റ്റർ ജിസ്ന, സിസ്റ്റർ എൽസി ജെയിൻ, സിസ്റ്റർ ബെറ്റി, ഡിക്സൻ മനീക്, ജാർവിൻ, അലക്സ് പുള്ളോശേരി എന്നിവർ പ്രസംഗിച്ചു.