നൈട്രോസെപാം ഗുളികയുമായി യുവാവ് പിടിയില്‍
1571191
Sunday, June 29, 2025 4:02 AM IST
കൊച്ചി: കാക്കനാട് നൈട്രോസെപാം ഗുളികയുമായി യുവാവ് പിടിയില്‍. എറണാകുളം കുസുമഗിരി സ്വദേശി കെ.എന്‍. ഉമറുള്‍ ഫാറൂഖാണ് കൊച്ചി സിറ്റി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് കാക്കനാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി കുടു ങ്ങിയത്. ഇയാളുടെ പക്കല്‍നിന്ന് 121.42 ഗ്രാം (198 എണ്ണം) നെട്രോസെപാം ഗുളിക കണ്ടെത്തി.