പെൻഷൻ വിതരണോദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് ദാനവും
1571229
Sunday, June 29, 2025 4:28 AM IST
നെടുമ്പാശേരി : നെടുമ്പാശേരി സഹകരണ ബാങ്കിന്റെ സഹകാരി പെൻഷൻ വിതരണോദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. മുൻ എംഎൽഎ എം.എ. ചന്ദ്രശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് പി.പി. ഐസക് അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ബിജി ഗോപി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിജി സുരേഷ്, പഞ്ചായത്ത് മെമ്പർ കെ.എ. വറിയത്, എയർപോർട്ട് വെൽഫയർ സൊസൈറ്റി പ്രസിഡന്റ് പി.ജെ. ജോയ് തുടങ്ങിയവർ സംസാരിച്ചു.