റൂറൽ ജില്ലയിൽ 10 പോലീസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ
1571230
Sunday, June 29, 2025 4:39 AM IST
ആലുവ: റൂറൽ ജില്ലയിൽ നിന്നുള്ള പത്ത് പോലീസുദ്യോഗസ്ഥർ മികച്ച സേവനത്തിനുള്ള ബാഡ്ജ്ഓഫ് ഓണർ ഡിജിപി ഡോ. ഷെയ്ക്ക് ദർവേഷ് സാഹിബിൽ നിന്ന് ഏറ്റുവാങ്ങി.
വിവേക് കുമാർ (മുൻ റൂറൽ എസ്പി) എം.എം. മഞ്ജുദാസ് (ഇൻസ്പെക്ടർ) എസ്.എസ്. ശ്രീലാൽ (എസ്ഐ) എ.കെ. സന്തോഷ് കുമാർ (എസ്ഐ), ജി.എസ്. അരുൺ (എസ്ഐ), ബോബി കുര്യാക്കോസ് (എഎസ്ഐ), കെ.ബി. പ്രസാദ്' (എഎസ്ഐ),
എൻ.എം. മുഹമ്മദ് അമീർ (സിപിഒ), മാഹിൻ ഷാ അബൂബക്കർ (സിപിഒ), കെ.എം. മനോജ് (സിപിഒ) എന്നിവരാണ് ബഹുമതി ഏറ്റുവാങ്ങിയത്.