കറുകുറ്റി പഞ്ചായത്തിൽ 53 തെരുവ് കാമറകൾ സ്ഥാപിച്ചു
1571226
Sunday, June 29, 2025 4:28 AM IST
അങ്കമാലി: കറുകുറ്റി പഞ്ചായത്തിൽ വിവിധ വാർഡുകളിലായി 53 തെരുവ് കാമറകളിൽ സ്ഥാപിച്ചു. കാമറകളുടെ സ്വിച്ച് ഓൺ കർമം റോജി എം. ജോൺ എംഎൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായിരുന്നു.
ഭാഗമായി പഞ്ചായത്തിന്റെ പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിനും ലഹരി വ്യാപനത്തിന് തടയുന്നതിനും, കുറ്റകൃത്യങ്ങൾ ചെയ്തവരെ കണ്ടെത്തുന്നതിനും ഈ തെരുവ് കാമറകൾ ഉപകരിക്കും. പഞ്ചായത്തിലും, പോലീസ് സ്റ്റേഷനിലേക്കും കാമറകളെ ബന്ധപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ ഇത്രയധികം തെരുവുകാമറകൾ സ്ഥാപിച്ച പഞ്ചായത്ത് കറുകുറ്റിയാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ജില്ലാ പഞ്ചായത്തംഗം ഷൈനി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ റാണി പോളി, മേരി പൈലി, കെ.പി. അയ്യപ്പൻ, മേരി ആന്റണി, ബ്ലോക്ക് പഞ്ചായത്തംഗം ഷിജി ജോയി,
പഞ്ചായത്തംഗങ്ങളായ റോസിലി മൈക്കിൾ, ടോണി പറപ്പിള്ളി, ജോണി മൈപ്പാൻ, രനിത ഷാബു, ജിജോ പോൾ, റോസി പോൾ, മിനി ഡേവിസ്, ജിഷ സുനിൽകുമാർ, ആൽബി വർഗീസ്, റോയ് ഗോപുരത്തിങ്കൽ, ജോളി ജോർജ്, കരയാംപറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി പള്ളിപ്പാടൻ, ശാന്താദേവി ടീച്ചർ, ജോജി പീറ്റർ, ജോസ് ചക്യത്ത്, ഡേവിഡ് ജെ. പൈനാടത്ത് എന്നിവർ പ്രസംഗിച്ചു.