ഓണത്തിന് "മുറ്റം നിറയെ പച്ചക്കറി'യുമായി വ്യാപാരികൾ
1571223
Sunday, June 29, 2025 4:28 AM IST
ഏലൂർ: ഓണത്തിന് മുറ്റം നിറയെ പച്ചക്കറിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഏലൂർ യൂണിറ്റ്. ഞാറ്റുവേലയിൽ വനിതാ വിംഗ് പ്രസിഡന്റ് സുബൈദാ നൂറുദ്ദീന് പച്ചക്കറി വിത്ത്നൽകി യൂണിറ്റ് പ്രസിഡന്റ് ഏലൂർ ഗോപിനാഥ് തുടക്കം കുറിച്ചു.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ഉപയോഗശേഷം മിച്ചം വരുന്ന പച്ചക്കറികൾ കടകളിലൂടെ വിൽക്കുമെന്നും ഗോപിനാഥ് പറഞ്ഞു. എസ്. രംഗൻ, കെ.കെ. നസീർ, എം.എക്സ്. സിസോ, കെ.ബി. സക്കീർ, ടി.പി. നന്ദകുമാർ, നെൽസൺ ഇമേജ്, കെ.എ. ജോഷി സുബൈദാ നൂറുദ്ദീൻ, കെ.എം. കല, രേണുക എന്നിവർ പങ്കെടുത്തു.