കോതമംഗലം രൂപതദിന ആഘോഷം ഇന്നു കാളിയാറില്‍
1570971
Saturday, June 28, 2025 4:46 AM IST
കാളിയാര്‍: കോതമംഗലം രൂപത ദിനാഘോഷം ഇന്നു കാളിയാര്‍ സെന്റ് റീത്താസ് ഫൊറോനാ പള്ളിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30നു സമൂഹബലിയോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു പാരിഷ്ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷനാകും.
കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ രൂപത ദിന സന്ദേശം നല്‍കും. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. രൂപത വികാരി ജനറാള്‍ മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ട് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. ഡീന്‍ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും.
വിവിധ രംഗങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച ഫാ. ആന്റണി ഉരുളിയാനിക്കല്‍, മുതലക്കോടം ഹോളിഫാമിലി ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. ഇ.വി. ജോര്‍ജ്, സിസ്റ്റര്‍ ആര്ക്കെയ്ഞ്ചല് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
കാളിയാര്‍ സെന്റ് റീത്താസ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് മുണ്ടുനടയില്‍ സ്വാഗതവും, കോതമംഗലം രൂപത പിആര്‍ഒ ജോര്‍ജ് ജോസഫ് കേളകം നന്ദിയും പറയും. രൂപതയിലെ വൈദികര്‍, കൈക്കാരന്മാര്, ഭക്തസംഘടനാ പ്രതിനിധികള്‍, സന്യസ്തര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.