പീച്ചിങ്ങച്ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
1571086
Saturday, June 28, 2025 10:12 PM IST
കോലഞ്ചേരി: കരിമുകൾ പീച്ചിങ്ങച്ചിറയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാക്കനാട് തുതിയൂർ തുക്കടയിൽ സൈജുവിന്റെ മകൻ ജോയലാ(20)ണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 4.30 നായിരുന്നു അപകടം. സുഹൃത്തുക്കളായ ഹാരിസ്, ഡോണൽ എന്നിവരോടൊപ്പമാണ് കുളിക്കാനിറങ്ങിയത്.
ജോയൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പട്ടിമറ്റം അഗ്നി രക്ഷാസേനാംഗങ്ങളും ഗാന്ധിനഗർ സ്കൂബ ഡൈവേഴ്സ് സേനാംഗങ്ങളും നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. സി.പി.ആർ നൽകി കാക്കനാട് സണ്‍റൈസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ജിലു.