പൈനാപ്പിൾ ദിനാചരണം നടത്തി
1570976
Saturday, June 28, 2025 4:46 AM IST
വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അന്തർദേശീയ പൈനാപ്പിൾ ദിനാചരണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ പൈനാപ്പിൾ കേക്ക് മുറിച്ച് ദിനാചരണം ഉദ്ഘാടനം ചെയ്തു.
മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, പഞ്ചായത്തംഗം പി.എസ്. സുധാകരൻ, ഫാർമർ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർമാരായ ഡിവിൻ ജോസ്, എംപി തോമസ്, സിജോ ജോർജ് എന്നിവർ പ്രസംഗിച്ചു.
അസോസിയേഷൻ സെക്രട്ടറി ജോസ് വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി തോമസ്, ട്രഷറർ ജോസ് മാത്യു മോനിപ്പിള്ളിൽ, ജോയിന്റ് സെക്രട്ടറി ഷൈജി ജോസഫ്, കമ്മിറ്റി അംഗങ്ങളായ ജെയ്സൻ ജോസ്, സാലസ് അലക്സ്, ഷൈൻ ജോൺ, മാത്യു ജോസഫ്, ജിമ്മി ജോർജ് എന്നിവർ നേതൃത്വം നൽകി.