കണ്ണമാലിയിലേക്ക് അരിയും പലവ്യഞ്ജനങ്ങളും നല്കി ബിസിസി കൊച്ചി രൂപത
1571231
Sunday, June 29, 2025 4:39 AM IST
ഫോർട്ടുകൊച്ചി: കടൽകയറ്റം മൂലം ദുരിതമനുഭവിക്കുന്ന കണ്ണമാലി- ചെറിയ കടവിലേക്ക് 15 ചാക്ക് അരിയും നിത്യോപയോഗ സാധനങ്ങളും നല്കി ബിസിസി കൊച്ചി രൂപത. കണ്ണമാലി സെന്റ് ആന്റണീസ് പള്ളിയിൽ വികാരി ഫാ. ജോപ്പൻ അണ്ടിശേരിയും ചെറിയകടവിൽ വികാരി ഫാ. സെബാസ്റ്റ്യൻ പനച്ചിക്കലും ഭക്ഷ്യകിറ്റുകൾ ഏറ്റുവാങ്ങി.
രൂപത കൺവീനർ പോൾ ബെന്നി പുളിക്കൽ, സെക്രട്ടറി പീറ്റർ പി. ജോർജ്, ഖജാൻജി മാർഗരേറ്റ് ലോറൻസ്, ജോ അമ്പലത്തുങ്കൽ, ലാലു നീണ്ടകര,സോണി ആലുങ്കൽ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നല്കി.