മൈലക്കൊന്പ് പള്ളിയിൽ ദുക്റാന തിരുനാൾ നാളെ
1572149
Wednesday, July 2, 2025 4:26 AM IST
മൈലക്കൊന്പ്: കിഴക്കിന്റെ തീർഥാടന കേന്ദ്രമായ മൈലക്കൊന്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ ദുക്റാന തിരുനാൾ നാളെ ആഘോഷിക്കും. ഇന്നു രാവിലെ ആറിന് കുർബാന, നൊവേന, ദിവ്യകാരുണ്യ ആശിർവാദം. ഏഴിന് കുർബാന, വൈകുന്നേരം അഞ്ചിന് നൊവേന, 5.15നു തിരുനാൾ കുർബാന - ഫാ.ജോസ് കൂനാനിക്കൽ. സന്ദേശം - ഫാ.ജെയിൻ കോക്കാപ്പിള്ളിൽ, ഏഴിന് തിരിപ്രദക്ഷിണം.
ദുക്റാന തിരുനാൾ ദിനമായ നാളെ രാവിലെ ആറിനും 7.15നും 8.30നും കുർബാന, പത്തിന് തിരുനാൾ കുർബാന - ഫാ.ജെയിംസ് പറയ്ക്കനാൽ. സന്ദേശം - ഫാ.മാത്യു പുത്തൻകുളം. 12നു പ്രദക്ഷിണം. ഒന്നിന് ഊട്ടുനേർച്ച വെഞ്ചിരിപ്പ് എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. മാത്യൂസ് മാളിയേക്കൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കുന്നുംപുറത്ത് എന്നിവർ അറിയിച്ചു.