യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ചതായി പരാതി
1572142
Wednesday, July 2, 2025 4:14 AM IST
തൃപ്പൂണിത്തുറ: ലഹരിയുപയോഗവും വിൽപ്പനയും ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ യുവാവിനെ ദേഹോപദ്രവമേൽപ്പിച്ചതായി പരാതി.
എരൂർ വെണ്ട്രപ്പിള്ളിൽ സനൂപ് (33)നാണ് ചാക്കിൽ ഗ്രിപ്പിനായി കൊളുത്തുന്ന ഹുക്ക് ഉപയോഗിച്ച് മുഖത്ത് കുത്തി വലിച്ചതിനെ തുടർന്ന് പുരികത്തിനും കണ്ണിനും പരിക്കേറ്റത്.
കഴിഞ്ഞ 30ന് രാവിലെ 8.45ഓടെ എരൂർ കുട്ടാത്ത് റോഡിലുള്ള ആസ് ജംഗ്ഷനിലായിരുന്നു സംഭവം സനൂപിന്റെ പരാതിയിൽ വെണ്ട്രപ്പിള്ളിൽ സിജിത്തിനെതിരെ ഹിൽപാലസ് പോലീസ് കേസെടുത്തു.