ത്രിദിന ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു
1572136
Wednesday, July 2, 2025 4:04 AM IST
കൊച്ചി : നാലുവര്‍ഷ ബിരുദ പ്രോഗ്രാമിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി എറണാകുളം സെന്റ് തെരേസാസ് കോളജ് ത്രിദിന ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനു ജോസഫ്, കോളജ് ഡയറക്ടര്‍മാരായ സിസ്റ്റര്‍ ടെസ, സിസ്റ്റര്‍ ഫ്രാന്‍സിസ്, വൈസ് പ്രിന്‍സിപ്പൽ സിസ്റ്റര്‍ ഡോ. സുചിത, കോളജ് യൂണിയന്, രക്ഷിതാക്കളുടെ പ്രതിനിധികൾ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
കോളജ് സ്പിരിച്ച്വല്‍ ആന്‍ഡ് റിലീജിയസ് ലൈഫ് ഡീന്‍ ഡോ. ബീന ജോബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങൾ നല്‍കിയതിനു പുറമേ സാമൂഹിക സാംസ്കാരിക വ്യക്തിത്വവികസന വിഷയങ്ങളില്‍ മൂന്നു ദിനങ്ങളിലായി വിദഗ്ധര്‍ ക്ലാസെടുത്തു. ജൂണ്‍ 30ന് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായുള്ള ഏകദിന ഓറിയന്റേഷനും സംഘടിപ്പിച്ചു.