എട്ട് പട്ടയ അപേക്ഷകൾക്ക് അംഗീകാരം
1572148
Wednesday, July 2, 2025 4:26 AM IST
കോതമംഗലം: കോതമംഗലം താലൂക്കിലെ എട്ട് പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗമാണ് അംഗീകാരം നൽകിയത്.
ഇരമല്ലൂർ - ഒന്ന്, കുട്ടന്പുഴ - മൂന്ന്, കീരന്പാറ - ഒന്ന്, പോത്താനിക്കാട് - ഒന്ന്, കുട്ടമംഗലം - ഒന്ന്, നേര്യമംഗലം - ഒന്ന് എന്നിങ്ങനെ എട്ട് പട്ടയ അപേക്ഷകൾക്കാണ് ലാൻഡ് അസൈമെന്റ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായത്. യോഗത്തിൽ ആന്റണി ജോണ് എംഎൽഎ അധ്യക്ഷത വഹിച്ചു.
തഹസിൽദാർ എം. അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം റഷീദ സലിം, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, എം.എസ്. എൽദോസ്, മനോജ് ഗോപി, പി.പി. ജോയ്, പി.എം. സക്കറിയ എന്നിവർ പങ്കെടുത്തു.