ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1571993
Tuesday, July 1, 2025 10:17 PM IST
കോലഞ്ചേരി: കരിമുകൾ പീച്ചിങ്ങച്ചിറയ്ക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചൂണ്ടി പരിയാരം പുതുപ്പറന്പിൽ പരേതനായ ബേബി ഗോമസിന്റെ മകൻ ബോണി ഗോമസ് (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു അപകടം.
കോലഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ഷീജ. ഏകമകൾ: പ്രസിൽദ. സഹോദരൻ: സോണി ഗോമസ്.