തൃക്കളത്തൂർ ഗവ. എൽപിജി സ്കൂളിന് സ്വന്തമായി ബസ്
1572151
Wednesday, July 2, 2025 4:26 AM IST
മൂവാറ്റുപുഴ: തൃക്കളത്തൂർ ഗവ. എൽപിജി സ്കൂളിന് സ്വന്തമായി ബസ് ലഭിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ് ഷാഫി, മുൻ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, പഞ്ചായത്തംഗം എം.സി. വിനയൻ, സ്കൂൾ പ്രധാനാധ്യാപിക ജി. ജഗനി, പിടിഎ പ്രസിഡന്റ് സി.കെ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു. എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച തുകകൊണ്ടാണ് ബസ് വാങ്ങിയത്.