"കടല്‍ഭിത്തി നിര്‍മാണം ഒറ്റത്തവണയായി പൂര്‍ത്തിയാക്കണം'
1572129
Wednesday, July 2, 2025 4:04 AM IST
കൊച്ചി: പുത്തന്‍തോട് മുതല്‍ ബീച്ച് റോഡ് വരെയുള്ള ടെട്രാപ്പോഡ് കടല്‍ഭിത്തി നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനം-കൊച്ചി ജനകീയവേദി നിരാഹാര സമരം നടത്തി.
പദ്ധതി മുറിച്ചു നടപ്പിലാക്കിയാല്‍ ചെറിയകടവിനു വടക്കോട്ടുള്ള പ്രദേശങ്ങളില്‍ അതിശക്തമായ കടല്‍ കയറ്റം ഉണ്ടാകുമെന്ന് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു പ്രദേശവാസി അനസ്താസ്യ അത്തിപ്പൊഴി പറഞ്ഞു.
ചെല്ലാനം-കൊച്ചി ജനകീയവേദി ജനറല്‍ കണ്‍വീനര്‍ വി.ടി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. എ.എല്‍. കുര്യന്, ജോസി ചെറിയകടവ്, ജയന് കുന്നേല്‍, റീന സാബു, മെറ്റില്‍ഡ ക്ലീറ്റസ്, പുഷ്പി ജോസഫ്, ജെസി ജോണി, അഡ്വ. തുഷാര്‍ നിര്‍മല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.