സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം
1572141
Wednesday, July 2, 2025 4:14 AM IST
ഫോർട്ടുകൊച്ചി\പറവൂർ : പുതുതായി നിർമിച്ച തോപ്പുംപടി, പവൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു.
കൊച്ചി എംഎൽഎ കെ.ജെ. മാക്സി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, കൗൺസിലർമാരായ എം. ഹബീബുള്ള, ഷീബ ഡോറം, ഷൈല തദേവൂസ്, ഷീബ ലാൽ, സബ്കളക്ടർ കെ. മീര തുടങ്ങിയവർ സംസാരിച്ചു.
പറവൂർ വടക്കേക്കര സ്മാർട്ട് വില്ലേജ് ആഫീസിന്റെ പ്രവർത്തനവും മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനായി. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ തുടങ്ങിയവ രും പങ്കെടുത്തു.