വായനയുടെ വിസ്മയ ലോകം പദ്ധതി; 51 ലൈബ്രറികൾക്ക് പുസ്തകങ്ങൾ കൈമാറി
1572130
Wednesday, July 2, 2025 4:04 AM IST
അങ്കമാലി: റോജി എം. ജോണ്‍ എംഎല്‍എ നടപ്പാക്കുന്ന വായനയുടെ വിസ്മയ ലോകം പദ്ധതിയുടെ ഭാഗമായി അങ്കമാലി നിയോജകണ്ഡലത്തിലെ 51 അംഗീകൃത ഗ്രന്ഥശാലകള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു.
വിതരണോദ്ഘാടനം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സിഎസ്എ ലൈബ്രറിക്ക് നല്കി ഡോ. സുനില്‍ പി. ഇളയിടം നിര്‍വഹിച്ചു.
ചടങ്ങില്‍ റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിഎസ്എ ലൈബ്രറി സെക്രട്ടറി ഷാജി യോഹന്നാന്, താലൂക്ക് കൗണ്‍സില്‍ അംഗം കെ.പി. ഗോവിന്ദന്, ട്രഷറര്‍ കെ.എന്‍. വിഷ്ണു എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
നഗരസഭാ ചെയര്മാന് അഡ്വ. ഷിയോ പോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജന്‍ തോട്ടപ്പിള്ളി, കെ.വി. ബിബീഷ്, ജോയ് അവോക്കാരന്‍, ജെസി ജോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, ജില്ലാപഞ്ചായത്തംഗം അനിമോള്‍ ബേബി,
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. ഷാജി, കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സരിത സുനില്‍ ചാലാക്ക, ഷിജി ജോയ്, നഗരസഭാ കൗണ്‍സിലര്‍മാരായ റീത്താ പോള്‍, ജാന്‍സി അരീയ്ക്കല്‍, ജിത ഷിജോയ്, പഞ്ചായത്തംഗങ്ങളായ കെ.പി.അയ്യപ്പന്, സെബി കിടങ്ങേന്, എം.പി. മാര്ട്ടിന്, ഷാനിത നൗഷാദ്, ശാന്ത ചാക്കോ, ഷിജ സെബാസ്റ്റ്യന്‍, ശാന്ത ബിനു എന്നിവര്‍ സന്നിഹിതരായിരുന്നു.
എംഎല്‍എ ഫണ്ട് ഉപയോഗിച്ച് 2023 യില്‍ നിയോജകമണ്ഡലത്തിലെ ലൈബ്രറികള്‍ക്കും 2024 യില്‍ സ്കൂള്‍ ലൈബ്രറികള്‍ക്കും പുസ്തകം നല്‍കിയിരുന്നു.