നൂതന ചികിത്സയുമായി കിൻഡർ ആശുപത്രി
1572138
Wednesday, July 2, 2025 4:14 AM IST
കളമശേരി: ഡോക്ടേഴ്സ് ഡേയോട് അനുബന്ധിച്ച് കിൻഡർ ഹോസ്പിറ്റൽ പുതുതായി ആരംഭിക്കുന്ന പീഡിയാട്രിക് ഓർത്തോപീടിക്സ് ഡിപ്പാർട്ട്മെന്റിന്റെയും, ഗർഭിണികൾക്കായുള്ള വേദന രഹിത പ്രസവത്തിനായുള്ള സാങ്കേതികവിദ്യ വാക്കിംഗ് എപിഡ്യൂറലിന്റെ പ്രവർത്തനവും സ്ത്രീകൾക്കായി ചെറുതും ഫ്ലെക്സിബിളുമായ ഗർഭനിരോധന മാർഗമായ ഇംപ്ലാനോണിന്റെയും ഉദ്ഘാടനവും കിൻഡർ ആശുപത്രിയിൽ നടന്നു.
ചടങ്ങുകളുടെ ഉദ്ഘാടനം ഡോ. എ.കെ. റഫീഖ് (മധ്യകേരള പ്രസിഡന്റ് ഇന്ത്യൻ അക്കാദമിക്സ് ഓഫ് പീഡിയാട്രിക്സ്), സോഷ്യൽ മീഡിയ ഇൻഫ്ലുൻസേഴ്സ് ആയ ദമ്പതികൾ അമീറ ഷെറിൻ, മുഹമ്മദ് ഷാരിക്ക് എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ കിൻഡർ ഹോസ്പിറ്റൽ കൊച്ചി പീഡിയാട്രിക് ഓർത്തോപീഡിക്സ് വിഭാഗം ഡോ. കെ. അശ്വിൻ കുമാർ, ഒബ്സ്റ്റേറ്ററിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം ഡോ. സ്മിത സുരേന്ദ്രൻ, ഡോ. നൂർജഹാൻ, ഡോ. സ്മിത പ്രതീഷ്,
അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ. ഷെഡിൻ ഭരതൻ, ഡോ. ആലിഫ് മുഹമ്മദ് , രഞ്ജിത്ത് കൃഷ്ണൻ(കിൻഡർ ഹോസ്പിറ്റൽസ് സി ഇഒ), സൗമ്യ വിജയൻ(ഓപ്പറേഷൻസ് സീനിയർ മാനേജർ കിൻഡർ ഹോസ്പിറ്റൽ) കൊച്ചി എന്നിവർ പങ്കെടുത്തു.