ആയുർവേദ ഡോക്ടർക്കും സഹായിക്കുമെതിരെ പോക്സോ കേസ്
1572163
Wednesday, July 2, 2025 4:36 AM IST
പെരുമ്പാവൂർ: ആയുർവേദ ഡോക്ടർക്കും സഹായിക്കുമെതിരെ പോക്സോ കേസ്. അതിജീവിതയും മാതാവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെരുമ്പാവൂരിലെ പ്രമുഖ സ്വകാര്യ ആയുർവേദ ചികിത്സ കേന്ദ്രത്തിലെ ഡോക്ടർ അഭിലാഷ്, ഇയാളുടെ സഹായി ഹരീന്ദ്രനാഥ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഡാൻസിനുള്ള വസ്ത്രം വാങ്ങി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇരുവരും ചേർന്ന് സ്വകാര്യഭാഗങ്ങളിൽ കടന്നു പിടിച്ചെന്നാണ് പരാതി. നാലാഴ്ച മുമ്പാണ് ഇരുവർക്കുമെതിരെ കേസ് നൽകിയത്.
എന്നാൽ ഇതുവരെയും പ്രതികളെ പിടികൂടാൻ പോലീസിന് സാധിക്കാതിരുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ആരോപണമുണ്ട്. ഇരുവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.