ചെറുകിട വ്യാപാരികൾക്ക് സഹായം നല്കണമെന്ന്
1572128
Wednesday, July 2, 2025 4:04 AM IST
അങ്കമാലി : ജിഎസ്ടി വരുമാനം കുതിച്ചുയർന്ന സാഹചര്യത്തിലും വ്യാപാര മാന്ദ്യം നേരിടേണ്ടിവന്ന ചെറുകിട വ്യാപാരികൾക്ക് സഹായം നല്കണമെന്ന് ടാക്സ് പ്രഫഷണൽസ് അസോസിയേഷൻ ആവശ്യപെട്ടു.
ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ടാക്സ് സെമിനാർ ബിജെപി ജില്ല ഉപാധ്യക്ഷൻ അഡ്വ. തങ്കച്ചൻ വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാൻജോ ജോസഫ് അധ്യക്ഷത വഹിച്ചു. ടാക്സ് വിദഗ്ദൻ എബി കുര്യക്കോസ് മുഖ്യപ്രഭാഷണം നടത്തി.