വാ​ഴ​ക്കു​ളം: ഘ​ർ ഘ​ർ ശൗ​ര്യ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ആ​ർ​മി ലാ​ൻ​സ് നാ​യി​ക് സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ഭ​വ​നം സ​ന്ദ​ർ​ശി​ച്ചു. കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ബ​ഹു​മാ​നാ​ദ​ര​വു​ക​ൾ അ​റി​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ഴ​ക്കു​ള​ത്ത് സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ഭ​വ​ന​ത്തി​ലെ​ത്തി​യ​ത്.

നാ​യി​ബ്‌ സു​ബേ​ദാ​ർ കിം​ഗ്‌‌​സി​ലി​ൻ, മേ​ജ​ർ അ​മ്പി​ളി ലാ​ൽ​കൃ​ഷ്ണ, സോ​മ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സ​ന്ദ​ർ​ശ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ൻ​സി​സി കേ​ഡ​റ്റ്സ്, മേ​ജ​ർ ര​വി അ​ക്കാ​ദ​മി കേ​ഡ​റ്റ്സ് തു​ട​ങ്ങി​യ​വ​രും ഇ​വ​ർ​ക്കൊ​പ്പം ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​രു​ന്നു.