നവാഗതർക്ക് സ്വീകരണമൊരുക്കി മൂവാറ്റുപുഴ നിർമല കോളജ്
1572153
Wednesday, July 2, 2025 4:26 AM IST
മൂവാറ്റുപുഴ: നവാഗതരായ വിദ്യാർഥികൾക്ക് സ്വീകരണം ഒരുക്കി മൂവാറ്റുപുഴ നിർമല കോളജ്. അധ്യയന വർഷത്തിൽ വിവിധ യുജി കോഴ്സുകളിലേക്ക് അഡ്മിഷനെടുത്ത വിദ്യാർഥികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി. ദീക്ഷാരംഭ് എന്ന പേരിൽ കോളജ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ചെറിയ കാര്യങ്ങൾ ചെയ്ത് വലിയ വിജയങ്ങൾ നേടാൻ വിദ്യാർഥികൾ ശ്രദ്ധിക്കണമെന്നും സിലബസിലുള്ളത് മാത്രം ഉൾക്കൊള്ളാതെ നമുക്ക് ചുറ്റുമുള്ള കാര്യങ്ങൾ ഉൾക്കൊള്ളണമെന്നും ജീവിതത്തിൽ സന്തോഷത്തിന് പ്രാധാന്യം നൽകണമെന്നും അവർ പറഞ്ഞു. വിവിധ യുജി പ്രോഗ്രാമുകളിലായി 1000 വിദ്യാർഥികളാണ് കോളജിൽ പ്രവേശനം നേടിയത്. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
കോതമംഗലം രൂപതാ വികാരി ജനറാളും കോളജ് മാനേജറുമായ മോണ്‍. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, കോളജ് ബർസാർ ഫാ. പോൾ കളത്തൂർ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സോണി കുര്യാക്കോസ്, ഡോ. ജിജി കെ. ജോസഫ്, കോളജ് ഓട്ടോണോമസ് ഡയറക്ടർ കെ.വി. തോമസ്, അഡ്മിഷൻ നോഡൽ ഓഫീസർ മാത്യൂസ് കെ. മനയാനി എന്നിവർ പ്രസംഗിച്ചു.