ഒന്നാം വർഷ വിദ്യാർഥികൾക്കായി വിജ്ഞാനോത്സവം നടത്തി
1572155
Wednesday, July 2, 2025 4:26 AM IST
ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ വിദ്യാർഥികൾക്കായി വിജ്ഞാനോത്സവം സംഘടിപ്പിച്ചു. എക്സൈസ് ജോയിന്റ് കമ്മീഷണർ ടി.എം. മജു ഉദ്ഘാടനം നിർവഹിച്ചു. ആർട്സ് കോളജ് പ്രിൻസിപ്പൽ രാജു മാവുങ്കൽ അധ്യക്ഷത വഹിച്ചു. പിറവം ലിറ്റിൽ ഫ്ളവർ പള്ളി വികാരിയും പാലാ സെന്റ് തോമസ് കോളജ് അധ്യാപകനുമായ ഫാ. മാത്യു കോരംകുഴ അനുഗ്രഹ പ്രഭാഷണം നടത്തി.
കഴിഞ്ഞവർഷം പഠനത്തിൽ ഒന്നാമതെത്തിയ വിദ്യാർഥികൾക്കും യൂണിവേഴ്സിറ്റി കലോത്സവ വിജയികൾക്കും ട്രോഫികൾ നൽകി ആദരിച്ചു.
ഡയറക്ടർ കെ. ദിലീപ്, എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ കെ.ജെ. അനൂപ്, പബ്ലിക് റിലേഷൻ ഓഫീസർ ഷാജി അഗസ്റ്റിൻ, പ്രഫ. വി.ജെ. ജോസഫ്, അസിസ്റ്റന്റ് പ്രഫ. ഇ.വി. മനോജ്, പിടിഎ പ്രതിനിധി ഗീതാ ബേബി, യൂണിയൻ ചെയർമാൻ അതുൽ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. ‘ഡ്രഗ് അബ്യുസ്’ എന്ന വിഷയത്തെക്കുറിച്ച് ടി.എം. മജു ക്ലാസ് നയിച്ചു.
പുതുതായി അഡ്മിഷൻ നേടിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.