മലയാറ്റൂര്‍ പള്ളിയിൽ ദുക്റാന തിരുനാള്‍
1572134
Wednesday, July 2, 2025 4:04 AM IST
മലയാറ്റൂര്‍: അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ ദുക്റാന തിരുനാള്‍ ആഘോഷം നാളെ. രാവിലെ 6.30നും 7.30നും ദിവ്യബലി. 9.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു ഫാ. സ്റ്റാനി ഓടനാടന്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച.
താഴത്തെ പള്ളിയില്‍ രാവിലെ 5.30ന് ദിവ്യബലി. 9.30ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കു ഫാ. ആന്റണി കാട്ടുപറമ്പില്‍ കാര്‍മികത്വം വഹിക്കും. പ്രസംഗം-ഫാ. ബിബിന്‍ മുളവരിക്കല്‍.
തുടര്‍ന്ന് നേര്‍ച്ചസദ്യ, കുട്ടികളുടെ ആദ്യ ചോറൂട്ട്. വൈകുന്നേരം 5.15ന് ദിവ്യബലി. ആറിന് അടിവാരത്ത് ലദീഞ്ഞ്, നൊവേന എന്നിവയുണ്ടാകുമെന്നു വികാരി ഫാ. ജോസ് ഒഴലക്കാട്ട് അറിയിച്ചു.