ഡോക്ടേഴ്സ് ദിനാചരണം
1572132
Wednesday, July 2, 2025 4:04 AM IST
ലൂര്‍ദ് ആശുപത്രിയില്‍
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ഡോക്ടേഴ്സ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ചിത്രങ്ങള്‍കൊണ്ട് രോഗികളും ആശുപത്രി ജീവനക്കാരും ചേർന്ന് ആശുപത്രിയിൽ ആദരവിന്റെ മതില് ഒരുക്കി.
തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര ഡോക്ടേഴ്സ്ദിന സന്ദേശം നല്കി. ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ ഗോള്ഡിന് പീറ്റര്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
മെഡിക്കല്‍ സൂപ്രണ്ട് ഡോ. സന്തോഷ് ജോണ്‍ ഏബ്രഹാം, അസിസ്റ്റന്റ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനൂഷ വര്‍ഗീസ്, വിവിധ സ്പെഷാലിറ്റി വിഭാഗങ്ങളുടെ മേധാവിമാര്‍ എന്നിവര്‍ സംയുക്തമായി ഡോക്ടേഴ്സ് ദിന കേക്ക് മുറിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.