വാർഡ് മെമ്പറെ ലഹരിമാഫിയ സംഘത്തിൽപ്പെട്ടവർ മർദിച്ചതായി പരാതി
1572143
Wednesday, July 2, 2025 4:14 AM IST
ആലങ്ങാട്: ആലങ്ങാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പറെയും പാർട്ടി പ്രവർത്തകനേയും മയക്കുമരുന്ന് മാഫിയ സംഘങ്ങൾ മർദിച്ചതായി പരാതി. ആലങ്ങാട് പഞ്ചായത്തിലെ ഒൻപതാം വാർഡ് മെമ്പർ വിജി സുരേഷിനെയും ബിജെപി ആലങ്ങാട് ഈസ്റ്റ് ഏരിയ ജനറൽ സെക്രട്ടറി കിരൺകുമാറിനെയും മയക്കു മരുന്നു മാഫിയ സംഘത്തിൽപ്പെട്ട മൂവർ സംഘം മർദിച്ചെന്നാണ് പരാതി.
പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള വീട് സന്ദർശനം കഴിഞ്ഞ് തിരികെ പോകുവാൻ റോഡരികിൽ നിൽക്കുകയായിരുന്ന മെമ്പറെയും പാർട്ടി പ്രവർത്തകരെയും മൂവർ സംഘം മർദിക്കുകയായിരുന്നു.
ഇവർക്കെതിരെ ആലങ്ങാട് പോലീസിൽ പരാതി നൽകി. ആക്രമണത്തിൽ പ്രതിഷേധിച്ചു പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
ബിജെപി ജില്ലാ സെക്രട്ടറി എ. സെന്തിൽകുമാർപ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി ആലങ്ങാട് ഈസ്റ്റ് ഏരിയ പ്രസിഡന്റ് എം.ജി. ഹരീഷ്കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് പി.ആർ. രഞ്ജിത്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. ഉദയകുമാർ,
ബിജെപി കരുമാല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജു ശിവൻ, സി.ജി. സന്തോഷ്, വൈസ് പ്രസിഡന്റ് മായാദേവി പ്രകാശൻ, സെക്രട്ടറി ലാജുലാൽ, ബിജെപി മുൻ മണ്ഡലം പ്രസിഡന്റ് സുനിൽ ജോസഫ്, മണ്ഡലം ട്രഷറർ സീന സുഭാഷ്, വി.എം. ഗോപി, ഏരിയ വൈസ് പ്രസിഡന്റുമാരായ സിനി ഗിരീഷ്, എ.എൻ. ഉണ്ണികൃഷ്ണൻ ഏരിയ സെക്രട്ടറി സുരേഷ് കഴമത്തിൽ, മിനി മോഹൻ എന്നിവർ പ്രസംഗിച്ചു.