കാപ്പ ചുമത്തി ജയിലിലടച്ചു
1572152
Wednesday, July 2, 2025 4:26 AM IST
കോതമംഗലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി പുതുപാലം കാഞ്ഞിരക്കുഴി ഷിഹാബിനെ (37) യാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്.
കോതമംഗലം, കുറുപ്പംപടി, മൂവാറ്റുപുഴ, കോട്ടപ്പടി പോലീസ് സ്റ്റേഷൻ പരിധികളിൽ നരഹത്യാശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരെ അതിക്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ മെയിൽ കോതമംഗലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
കോതമംഗലം സിഐ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ എഎസ്ഐമാരായ ടി.എൻ. സിനി, എം. നവാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എ.ആർ. അനൂപ്, സിവിൽ പോലീസ് ഓഫീസർമാരായ എം.പി. പ്രജേഷ്, സുബിൻ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.