എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ
1572160
Wednesday, July 2, 2025 4:36 AM IST
മരട്: കൊച്ചി നഗരമധ്യത്തിൽനിന്ന് എംഡിഎംഎയുമായി രണ്ടു പേരെ പോലീസ് പിടികൂടി. കാസർഗോഡ് തളങ്കര മൂസഹാജി അക്ബർ അലി(40)യെ മരട് എസ്ഐ ടി.കെ.സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം വൈറ്റില ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 4.74 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
എടത്തല നോർത്ത് കുഞ്ചാട്ടുക്കര മാടപ്പിള്ളി മുഹമ്മദ് അഷ്കറി(24)നെ കൊച്ചി സിറ്റി ഡാൻസാഫ് സംഘം തമ്മനം നളന്ദ റോഡിലെ റിയാൻ സ്യൂട്ട് ഹോട്ടലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 1.120 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തു.