ഡിസ്റ്റിൽ പ്രവേശനോത്സവം
1572144
Wednesday, July 2, 2025 4:14 AM IST
അങ്കമാലി: അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡിസ്റ്റ്)യിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം. പുതുതായി ആരംഭിച്ച നാലുവർഷ ബിരുദ കോഴ്സുകളുടെ പ്രവേശനോത്സവം എറണാകുളം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും ഡെപ്യൂട്ടി കളക്ടറുമായ വിനോദ് രാജ് ഉദ്ഘാടനം ചെയ്തു.
മേരി മാതാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. അലക്സ് ചാലങ്ങാടി അധ്യക്ഷനായി. ഡിസ്റ്റ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് തടത്തിൽ സ്വാഗത ആശംസിച്ചു. പ്രിൻസിപ്പൽ ഫാ. ജോണി ചാക്കോ മംഗലത്ത് , ഫാ. മാത്യു മാളിയേക്കൽ അസിസ്റ്റന്റ് പ്രഫ. സനിൽകുമാർ എന്നിവർ സംസാരിച്ചു.