പുതിയകാവ് സ്കൂളിൽ ജല ഗുണനിലവാര പരിശോധനാ ലാബ് തുറന്നു
1572441
Thursday, July 3, 2025 4:06 AM IST
പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ പുതിയകാവ് ഹയർ സെക്കൻഡറി സ്കൂളിൽ ജല ഗുണനിലവാര പരിശോധന ലാബ് തുടങ്ങി. ഹരിത കേരള മിഷനും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്കൂളുകളിലെ കെമിസ്ട്രി ലാബ് പ്രയോജനപ്പെടുത്തിയാണ് ലാബ് തുടങ്ങുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി. ആരുഷ് അധ്യക്ഷനായി. ഹരിത മിഷൻ റിസോഴ്സ് പേഴ്സൺ ജെഫിൻ പദ്ധതിയെപ്പറ്റി വിശദീകരിച്ചു.
പൊതുജനങ്ങള്‍ക്ക് തങ്ങളുടെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ സ്കൂളുകളിലെ ലാബുകളില്‍ നേരിട്ടെത്തിച്ച് ഗുണനിലവാര പരിശോധന നടത്താം.
ഇതോടെ ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാകും. വി.എ. താജുദീൻ, ലൈബി സാജു, ഷെറീന ബഷീർ, എസ്. സരിത, അജയ് ജോർജ് എന്നിവർ സംസാരിച്ചു.1000 ടെസ്റ്റിംഗ് കിറ്റുകളാണ് ആദ്യഘട്ടത്തിൽ ലാബുകൾക്ക് നൽകിയിരിക്കുന്നത്.