സെന്റ് ആൻസ് കോളജിൽ വിജ്ഞാനോത്സവം
1572445
Thursday, July 3, 2025 4:06 AM IST
അങ്കമാലി: സെന്റ് ആൻസ് കോളേജിലെ നാലു വർഷ ഓണേഴ്സ് ഡിഗ്രി ക്ലാസുകളുടെ പ്രവേശനോത്സവം അങ്കമാലി സെന്റ് ആൻസ് എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ സി.എ. ജോർജ് കുര്യൻ പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ക്യാപ്റ്റൻ ഡോ. എം.കെ. രാമചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോളജ് നോഡൽ ഓഫീസർ ലഫ്റ്റനന്റ് ആഷ്ന ഗോപാൽ സ്വാഗതം പറഞ്ഞു. ചെയർമാൻ സി.എ. ജോർജ് കുര്യൻ വിദ്യാർഥികളും രക്ഷിതക്കളുമൊത്ത് ദീപം തെളിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അസി. പ്രഫ. അരവിന്ദാക്ഷൻ കുഞ്ഞി , പ്രോഗ്രാം കോ ഓർഡിനേറ്റർ അസി. പ്രഫ. കെ.കെ. ഹരീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.