പച്ചക്കറി തൈകൾ വിതരണം ചെയ്തു
1572451
Thursday, July 3, 2025 4:16 AM IST
നെടുമ്പാശേരി : "വിഷ രഹിത പച്ചക്കറിക്ക് നമുക്കും ഒരു തൈ നടാം' കുട്ടികളിൽ കാർഷിക അവബോധം വളർത്താൻ ചെങ്ങമനാട് കൃഷി ഭവന്റെയും നെടുവന്നൂർ സെന്റ് മേരീസ് സൺഡേ സ്കൂളിന്റെയും അഭിമുഖ്യത്തിൽ സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി വിവിധ ഇനം പച്ചക്കറികൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം കൃഷി ഓഫീസർ സ്വപ്ന തോമസ് സ്കൂൾ ലീഡർ ഐറിൻ വിജോക്ക് തൈകൾ നൽകി നിർവഹിച്ചു.
പള്ളി വികാരി ഫാ. ലിന്റോ കാട്ടുപറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, ഷാജൻ അബ്രാഹം , ഹെഡ്മാസ്റ്റർ ജിനോ കൂട്ടാല എന്നിവർ പ്രസംഗിച്ചു. വൈസ് ചെയർമാൻ ഫ്രാൻസിസ് പുതുവ, കൈക്കാരന്മാരായ മാർട്ടിൻ തേയ്ക്കാനത്ത്, ജോബി സെബാസ്റ്റ്യൻ, അധ്യാപകരായ കെ.വി. ജോസ്,
ഹണി സിബി, റോസിലി ജോസ്, ഷേർളി ജെയിംസ്, റൂബി ജോയ്, ഡീക്കൻ ബിജു പുല്ലുകാലയിൽ, പിസിസി അംഗം ബിജു കെ. മുണ്ടാടൻ, എറണാകുളം ജില്ലയിലെ മികച്ച കർഷകൻ ബേബി തച്ചപ്പിള്ളി, സ്റ്റുഡന്റ്സ് ലീഡർ അമിത് ജോർജ്, കപ്യാർ ബിജു തേയ്ക്കാനത്ത് എന്നിവർ നേതൃത്വം നൽകി.