മഹാരാജാസ് കോളജില്‍ തെരുവുനായ ആക്രമണം; മൂന്നുപേർക്ക് കടിയേറ്റു
1572466
Thursday, July 3, 2025 4:33 AM IST
നായയ്ക്ക് പേ വിഷബാധയുണ്ടെന്ന് സംശയം
കൊച്ചി: മഹാരാജാസ് കോളജില്‍ ഇന്നലെ തെരുവ് നായ ആക്രമണത്തില്‍ മൂന്നു പേർക്ക് കടിയേറ്റു. ഇന്നലെ രാവിലെ കോളജിലെ ഓഫീസ് അസിസ്റ്റന്റ് നിത്യയ്ക്കും ഒന്നാം വര്‍ഷ ഡിഗ്രി ഹിന്ദി വിദ്യാര്‍ഥിക്കുമാണ് തെരുവുനായയുടെ കടിയേറ്റത്.
ഉച്ചയ്ക്കുശേഷം അഡ്മിഷന് നടപടികള്‍ക്കായെത്തിയ കുട്ടിയുടെ രക്ഷിതാവിനെയും ഈ നായ കടിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ നായയെ പിടികൂടി. നായയ്ക്ക് പേ വിഷബാധയുള്ളതായി സംശയിക്കുന്നു.
കോളജില്‍ നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കൊച്ചി കോര്‍പറേഷനില്‍ നിന്നുള്ള ജീവനക്കാരെത്തി കാമ്പസിനുള്ളിലുണ്ടായിരുന്നു ഒന്നിലേറെ തെരുവുനായ്ക്കളെ പിടികൂടിയെങ്കിലും ആക്രമിച്ച നായ ആദ്യം പിടികൂടാനായില്ല.
നായയുടെ വായില്‍ നുരയും പതയും കണ്ടതായി കടിയേറ്റവരും വിദ്യാര്‍ഥികളും പറഞ്ഞു. ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ വൈകിട്ടോടെയാണ് നായയെ പിടികൂടാനായ്ത്. ഇതേ നായയുടെ കടിയേറ്റ മറ്റൊരു നായയെയും പിടികൂടി.