പറവൂർ കോട്ടയ്ക്കാവ് സെന്റ് തോമസ് പള്ളിയിൽ ദുക്റാന തിരുനാൾ ഇന്ന്
1572440
Thursday, July 3, 2025 4:06 AM IST
പറവൂർ : പറവൂർ കോട്ടയ്ക്കാവ് സെന്റ് തോമസ് ഫോറോന പള്ളിയിൽ മാർത്തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ഇന്ന്. രാവിലെ 9. 30ന് ആഘോഷമായ തിരുനാൾ കുർബാന. ഫാ. വിപിൻ കുരിശുതറ മുഖ്യകാർമികത്വം വഹിക്കും.
ഫാ. സെബിൻ മരിക്കാശേരി, ഫാ. അഖിൽ വയ്പ്പു കാട്ടിൽ എന്നിവർ സഹ കാർമികരാകും. പ്രസംഗം ഫാ. ജോഷി പുതുശേരി.
തുടർന്ന് പള്ളി ചുറ്റി പ്രദക്ഷിണം, നേർച്ചസദ്യ. ഉച്ചയ്ക്ക് ഒന്നിന് വിശുദ്ധ കുർബാന ലത്തീൻ റീത്തിൽ ഫാ. പ്രിൻസ് പടമാട്ടുമ്മൽ കാർമികനാകും. വൈകീട്ട് 3 നും 5 30നും വിശുദ്ധ കുർബാന ലദീഞ്ഞ് ഉണ്ടായിരിക്കും.