യുവതിയെ കയറിപ്പിടിച്ച യുവാക്കൾ അറസ്റ്റിൽ
1572465
Thursday, July 3, 2025 4:33 AM IST
കളമശേരി: കളമശേരി സോഷ്യൽ പള്ളി സൗഹൃദ നഗർ റോഡിൽ വച്ച് കഴിഞ്ഞ ദിവസം 7.50ന് അതുവഴി നടന്നുപോയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ച കേസിൽ രണ്ട് യുവാക്കളെ കളമശേരി പോലീസ് പിടികൂടി.
പെരുമ്പാവൂർ അല്ലപ്ര മകപ്പിള്ളി വീട്ടിൽ മുഹമ്മദ് അക്ഷാദ് (18), കളമശേരി ചങ്ങമ്പുഴ നഗറർ പൊട്ടച്ചാൽ നഗറിൽ വാഴയിൽ വീട്ടിൽ അഹമ്മദ് ഹലീം (19) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്ഐ രഞ്ജിത്ത്, സിപിഒമാരായ വിനു, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.