ഡോക്ടേഴ്സ് ദിനം ആചരിച്ചു
1572459
Thursday, July 3, 2025 4:33 AM IST
മൂവാറ്റുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മൂവാറ്റുപുഴ ബ്രാഞ്ച് ഡോക്ടേഴ്സ് ദിനം ആചരിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജിഎസ്ടി ആന്‍ഡ് കസ്റ്റംസ് മുൻ ചീഫ് കമ്മീഷണർ കെ.സി. ജോണി മുഖ്യാതിഥിയായിരുന്നു. മുതിർന്ന ഇഎൻടി സർജൻ എം.എസ്. മധുസൂദനനെ ചടങ്ങിൽ ആദരിച്ചു.
ഫെമിന അസീസ്, രമ ദേവി, അലക്സ് ഇട്ടിച്ചെറിയ, കെ.ഇ. പൗലോസ്, പോൾ കല്ലുങ്കൽ, അജി ബാലകൃഷ്ണൻ, നിഖിൽ ജോസഫ് മാർട്ടിൻ, മഞ്ജു രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
നൂറോളം ഡോക്ടർമാർ പങ്കെടുത്ത ചടങ്ങിൽ കുടുംബാംഗങ്ങളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.