തോമാശ്ലീഹായുടെ തിരുനാള്‍ കൊടിയേറി
1572443
Thursday, July 3, 2025 4:06 AM IST
കൊച്ചി: എറണാകുളം സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാള്‍ അഞ്ച്, ആറ് തീയതികളില്‍ നടക്കും. വികാരി ഫാ.ജോമോന് കട്ടര്മൂലയില് കൊടിയേറ്റി.
ആറിന് രാവിലെ 8.30ന് പൂന കട്കി രൂപതാധ്യക്ഷന്‍ മാത്യൂസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നല്‍കും. തിരുനാള്‍ ദിവ്യബലിക്ക് അദ്ദേഹം മുഖ്യംകാര്മികത്വം വഹിക്കും. തുടര്‍ന്ന് മരിയനഗര് കുരിശടിയിലേക്ക് പ്രദക്ഷിണം .