കൊച്ചി മെട്രോയില്‍ പരിസ്ഥിതി പോസ്റ്റര്‍ പ്രദര്‍ശനം
1572462
Thursday, July 3, 2025 4:33 AM IST
കൊച്ചി: വനമഹോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാന വനംവകുപ്പ് സാമൂഹ്യ വനവത്കരണവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി മെട്രോ ജെഎല്‍എന്‍ സ്റ്റേഷനില്‍ പരിസ്ഥിതി പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയതാണ് പോസ്റ്ററുകള്‍. നാളെ വരെ ജെഎല്‍എന്‍ മെട്രോ സ്റ്റേഷനിലും അഞ്ച് മുതല്‍ ഏഴ് വരെ ഇടപ്പള്ളി മെട്രോ സ്റ്റേഷനിലും എംജി റോഡ് മെട്രോ സ്റ്റേഷനിലുമാണ് പ്രദര്‍ശനം.
മധ്യമേഖലാ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഇന്ദു വിജയന് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഫെന്‍ ആന്റണി, അസി. കണ്‍സര്‍വേറ്റര്‍മാരായ മനു സത്യന്, വീണ ദേവി, ആര്‍എല്‍വി കോളജ് അധ്യാപകരായ ധര്മതീര്ത്ഥന്, മനു മോഹന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ആര്‍എല്‍വി കോളജിലെ വിദ്യാര്‍ഥികള്‍ നൃത്തശില്പവും അവതരിപ്പിച്ചു.