ടോറസ് ലോറിയും പിക്കപ്പും കൂട്ടിയിടിച്ചു
1572455
Thursday, July 3, 2025 4:16 AM IST
കല്ലൂർക്കാട്: ടോറസ് ലോറിയും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കല്ലൂർക്കാട് കോട്ട റോഡിലാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്നു വരികയായിരുന്ന തിരൂർ സ്വദേശിയുടെ പിക്കപ്പ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കല്ലൂർക്കാടുനിന്നു കരിങ്കല്ലുമായി പോയ ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു.