രാജഗിരി വിശ്വജ്യോതി കോളജിൽ "ദീക്ഷാരംഭം' സംഘടിപ്പിച്ചു
1572448
Thursday, July 3, 2025 4:16 AM IST
പെരുമ്പാവൂർ: വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജ് ഓഫ് ആർട്സ് ആൻഡ് അപ്ലൈഡ് സയൻസിൽ വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു.
പുതിയ അധ്യയന വർഷത്തിലേക്ക് കടന്ന വിദ്യാർഥികൾക്ക് പ്രിൻസിപ്പാളും വിശിഷ്ട വ്യക്തികളും ചേർന്ന് തിരി തെളിയിച്ചു നൽകിയാണ് സ്വാഗതം ചെയ്തത്. കോളജ് പ്രിൻസിപ്പൽ പ്രഫ. ജിംസൺ ഡി. പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി എസ്എച്ച് പ്രൊവിൻഷ്യൽ ഫാ. ബെന്നി നൽക്കര ഉദ്ഘാടന കർമം നിർവഹിച്ചു.
ഇടുക്കി മോട്ടിവേഷൻ സെൽ, പോലീസ് സബ് ഇൻസ്പെക്ടർ അജി അരവിന്ദ് മുഖ്യപ്രഭാഷകനായിരുന്നു. കോളജ് അസോസിയേറ്റ് ഡയറക്ടർ ഫാ. ഡിബിൻ കരിങ്ങേൻ , സ്റ്റാഫ് സെക്രട്ടറി അസി. പ്രഫ. സുസ്മിൻ രെജു, അസി. പ്രഫ. ഡി. രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു.