താക്കോൽദാനം ഞായറാഴ്ച
1572439
Thursday, July 3, 2025 4:06 AM IST
കാലടി : അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബി (ആൻറിയ) നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം ഞായറാഴ്ച നടക്കുമെന്ന് ആൻറിയ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അങ്കമാലി നഗരസഭയിലേയും സമീപപ്രദേശങ്ങളിലെ 12 പഞ്ചായത്തുകലേയും യുഎഇ പ്രവാസികളെ ഉൾക്കൊള്ളുന്ന സംഘടനയാണ് ആൻറിയ. ആൻറിയ ഈ വർഷം കാലടി മാണിക്യമംഗലത്തുള്ള നിർധന കുടുംബത്തിന് "ആൻറിയ സ്നേഹവീട് " എന്ന പേരിൽ വീട് നിർമിച്ചു നൽകുകയാണ്.
ആൻറിയ പണി പൂർത്തിയാകരിക്കുന്ന അഞ്ചാമത്തെ വീടാണ് ഇത്. ഞായറാഴ്ച വൈകിട്ട് നാലിന് റോജി എം. ജോൺ എംഎൽഎ താക്കോൽ ദാനം നിർവഹിക്കും. മാണിക്യമംഗലം പള്ളി വികാരി ഫാ. ജോസ് ചാത്തേലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, വാർഡ് മെമ്പർ സ്മിതാ ബിജു എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ ആൻറിയ ജനറൽ സെക്രട്ടറി ആൻസൺ ആന്റണി, കൺവീനർ സാജു ജോസഫ്, ജോയിന്റ് സെക്രട്ടറി സ്വരാജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റോബിൻ തോമസ്, ജോർജ് പടയാട്ടിൽ, മാർട്ടിൻ ഔസേപ്പ് എന്നിവർ പങ്കെടുത്തു.